തിരൂർ: തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണോദ്ഘാടനം ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കബീർ മംഗലം നിർവഹിച്ചു. മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റാണ് എല്ലാ വർഷവും തിരൂരിലെ മാധ്യമ പ്രവർത്തകർക്കായി സ്നേഹ സമ്മാനം നൽകാറുള്ളത്. ചടങ്ങിൽ തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വി.കെ റഷീദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി വിനോദ് തലപ്പള്ളി, വൈസ് പ്രസിഡന്റ് റഷീദ് തലക്കടത്തൂർ, കായക്കൽ അലി, കെ.പി.ഒ റഹ്മത്തുള്ള, ബഷീർ പുത്തൻ വീട്ടിൽ , സി.എം.സി കാദർ, പ്രമോദ് മാക്കോത്ത്, അഫ്സൽ കെ. പുരം, സഫീർ ബാബു തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് ട്രഷറർ ജൈസൽ വെട്ടം നന്ദി പറഞ്ഞു.
തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്കായി റമദാൻ കിറ്റ് വിതരണം ചെയ്തു
By -
3/19/2024 08:47:00 PM0 minute read
0
Tags: