ജീവിതശൈലി രോഗങ്ങൾക്കെതിരെ ഹോട്ടലുകളും .

ponnani channel
By -
0


 തിരൂർ:ജീവിതശൈലി രോഗങ്ങൾക്കെതിരെ ജില്ലാ ഭരണകൂടവും,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന നെല്ലിക്ക പദ്ധതിയുടെ ഉദ്ഘാടനവും,ലോഗോ പ്രകാശനവും ഫുഡ് സേഫ്റ്റി ജില്ലാ അസിസ്റ്റൻറ് കമ്മീഷണർ സുജിത്ത് പെരാര നിർവഹിച്ചു.

ഹോട്ടലുകളിൽ ഇനി മുതൽ പഞ്ചസാര,ഉപ്പ്, ഓയിൽ എന്നിവയുടെ അളവ് കുറച്ചുള്ള ഭക്ഷണ വിഭവങ്ങളാണ് ലഭ്യമാവുക.

കെ .എച്ച് .ആർ .എ ജില്ലാ പ്രസിഡണ്ട് സി. എച്ച് സമദ് അധ്യക്ഷത വഹിച്ചു .സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.മുൻ സംസ്ഥാന പ്രസിഡണ്ട് എം മൊയ്തീൻകുട്ടി ഹാജി , സ്കറിയ നിലമ്പൂർ,ജില്ലാ ഭാരവാഹികളായ സജീർ അരീക്കോട്, രഘു മഞ്ചേരി ,ഹബീബ് വൈറ്റ്, സബ്ക അമീർ,അനസ് യൂണിയൻ,സംഗം മണി , രാജീവ് കുറ്റിപ്പുറം,ബിജു മലപ്പുറം, നൗഷാദ് കൊണ്ടോട്ടി, സുരേഷ് പൊന്നാനി,ഉബൈദ് വളാഞ്ചേരി ,നിസാർ ഈസ്റ്റേൺ, ജലീൽ പരപ്പനങ്ങാടി, മുജീബ് ഒയാസിസ്,
ഹംസു ലസീസ് പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)