പുൽപ്പറമ്പ് - കുറുവട്ടിശ്ശേരി റോഡ് നാടിന് സമർപ്പിച്ചു

ponnani channel
By -
0 minute read
0

താനൂർ :സർക്കാറിൻ്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ പുൽപ്പറമ്പ് - കുറുവട്ടിശ്ശേരി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
94.70 ലക്ഷം രൂപ ഹാർബർ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്


.ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യുസുഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്ന പാലേരി,  വാർഡ് അംഗങ്ങളായ അലവി മുക്കാട്ടിൽ, സലീന ഉപ്പത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട് സ്വാഗതവും അസിസ്‌റ്റൻ്റ് എഞ്ചിനീയർ പ്രണവ് മലോൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)