കെ എസ് ടി എ തിരൂർ സബ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടോദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കുന്നു

ponnani channel
By -
0
തിരൂർ
വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെ എസ് ടി എ തിരൂർ സബ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടോദ്ഘാടനം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.

രാജ്യം മുഴുവൻ ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും 
ഗവേഷണ മേഖലയെ തകർക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്ര വിരുദ്ധ മനോഭാവവും
അന്ധവിശ്വാസവും വളർത്തുന്നു
വിദ്യാലയങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടുടുന്ന നിലയിൽ നിന്ന്‌ വിദ്യാലയങ്ങളിലേക്ക് കുട്ടികളും രക്ഷിതാക്കളും അന്വേഷിച്ചവരുന്ന കേരള ബദലാണ് നിലവിലുള്ളത്. പൊതു വിദ്യാഭ്യാന്ന മേഖലയെ സംരക്ഷിക്കാനും നവീകരിക്കാനുമായി 3000 കോടി രൂപയാണ് കേരള സർക്കാർ മുതൽ മുടക്കിയത്.. പിൻമാറുന്നതല്ല ഇടപെടുന്നതാണ് എന്നാണ് സർക്കാർ നയം .ഈ ' 
ഇടതുപക്ഷ ബദലിനെ ശക്തിപ്പെടുത്തണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.ചടങ്ങിൽ സി സെൻ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി അംഗം ഇ എൻ മോഹൻ ദാസ് മുഖ്യാതിഥിയായി. സർവ്വീസ് ക്ലിനിക്ക് ഉദ്ഘാടനവും മുൻ കാല നേതാക്കളെ ആദരിക്കലും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസയും ഉപഹാര സമർപ്പണം സംസ്ഥാന ട്രഷറർ ടി കെ എ ഷാഫിയും നിർവ്വഹിച്ചു. അഡ്വ.പി ഹംസക്കുട്ടി, അഡ്വ.യു സൈനുദ്ദീൻ, അഡ്വ.എസ് ഗിരീഷ്, ആർ കെ ബിനു, ടി രത്നാകരൻ, വി കെ രാജേഷ്, എം പി വത്സരാജ്, എ പി സുദേവൻ, ആർ പി ബാബുരാജ്, വി അബ്ദു സിയാദ്, കെ പി കാർത്ത്യായനി, ഇ ബി അജിത എന്നിവർ സംസാരിച്ചു.ടി വിദിനേശൻ സ്വാഗതവും എസ് നവീൻ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)