നിറമരുതൂർ ചാത്തേരിപ്പറമ്പ് എസ്. സി ശ്മശാനം നവീകരണ പ്രവൃത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്ന

ponnani channel
By -
0
▪️വാർത്ത
▪️11-3-202

*ചാത്തേരിപ്പറമ്പ് എസ്.സി ശ്മശാനം നവീകരണ പ്രവൃത്തികൾ തുടങ്ങി*
    :നിറമരുതൂർ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ചാത്തേരിപ്പറമ്പ് എസ്.സി ശ്മശാന നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ചുറ്റുമതിൽ, കവാടം, മരണാനന്തര കർമ്മങ്ങൾക്കായുള്ള ആവശ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ, ഓഫീസ്, കിണർ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പോളാട്ട്, വാർഡ് മെമ്പർ ടി. ശ്രീധരൻ, കുഞ്ഞിപ്പ നാസർ ചാരാത്ത്, ടി. കുമാരൻ, കെ.എം. നൗഫൽ, ദാസൻ കുന്നുമ്മൽ, ആദം ജനതാ ബസാർ, സി.എം.സി. ഗഫൂർ, റസാഖ് കമ്മുട്ടകത്ത്, ഹാരിസ് വള്ളിക്കാഞ്ഞിരം, ചേലാട്ട് ഹംസ, ടി.പി. അലി അക്ബർ,സി. ചാത്തൻ എന്നിവർ പ്രസംഗിച്ചു. ടി.വി. ഹുസൈൻ, കെ.ഇ.കെ റിയാസ്, കെ.കെ. ഷെരീഫ്, എൻ.പി. കബീർ, അഷ്റഫ് ഉണ്ണിയാൽ, സുകുമാരൻ ആക്കിത്തടം, സി.ബാലൻ, ചേലാട്ട് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)