കാട്ടുമാടം മനയിലെ മോഷണം പ്രതി പൊലീസ് പിടിയിൽ .

ponnani channel
By -
0

പൊന്നാനി : പൊന്നാനി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നടന്ന കവർച്ചയിലെ പ്രതിയെ പെരുമ്പടപ്പ് പോലീസ് പിടികൂടി. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് എന്ന മരപ്പട്ടി മനാഫ് (44) നെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സി.ഐ. ടി . സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.2024 ഏപ്രിൽ 9 ചൊവ്വാഴ്‌ച പുലർച്ചെയാണ് മനയിലുണ്ടായിരുന്നവർ അറിയുന്നത് 500 വർഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിയിൽ കവർച്ച നടന്നത്. മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളുമാണ് കവർന്നത്. കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ ബൈക്കും മോഷ്ടിച്ചിരുന്നു. സ്വർണാഭരണങ്ങൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു.വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് അതിനാൽ തന്നെ പോലീസ് ആദ്യം മുതൽ മനാഫിനെ സംശയിച്ചു വരുന്നുണ്ടായിരുന്നു ഇതിനിടയിലായാണ് പോലീസ് ഉദ്യോഗസ്ഥർ മനാഫിന്റെ ചാവക്കാട് ഭാഗത്തുള്ള വാടക വീട് പരിശോധന നടത്തിയിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്‍ ഐ.പി.എസ്,തിരുർ ഡി.വൈ.എസ്.പി, പി.പി. ഷംസ് , പെരുമ്പടപ്പ്.സി. ഐ.സതീഷ്, എന്നിവരുടെ നേതൃത്വത്തിൽ തിരുർ ഡി.വൈ. എസ്. പി.സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്. ഐ.ജയപ്രകാശ്,എ. എസ്. ഐ.രാജേഷ്, എ. എസ്. ഐ.ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ, ഉണ്ണിക്കുട്ടൻ, വിഷ്ണു നാരായണൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)