തിരൂരിൽ കൊട്ടിക്കലാശം ഉപേക്ഷിക്കാൻ തീരുമാനം

ponnani channel
By -
1 minute read
0

ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് ഏപ്രിൽ 24 തീയതി നഗരം കേന്ദ്രീകരിച്ചുള്ളതും ജനത്തിരക്കുള്ള ടൗണുകൾ കേന്ദ്രീകരിച്ചുള്ളതുമായ കൊട്ടിക്കലാശം ഉപേക്ഷിക്കാൻ തിരൂർ ഡി.വൈ.എസ്.പി പി.പി ഷംസിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. മൈക്ക് അനൗൺസ്മെൻറ് അനുമതി ലഭിച്ചിട്ടുള്ള വാഹന പ്രചരണങ്ങൾ ടൗണുകൾ കേന്ദ്രീകരിക്കുകയോ പ്രത്യേക സ്ഥലത്ത് നിർത്തി പ്രചരണം നടത്തുകയോ ചെയ്യാൻ പാടില്ല. പ്രാദേശിക സ്ഥലങ്ങൾ ഉൾക്കൊണ്ട് വാഹന പ്രചരണം നടത്തേണ്ടതാണ്. വാഹന പ്രചരണങ്ങൾ റോഡുകളിൽ നിന്നും പ്രധാന ജംഗ്ഷനുകളിൽ വന്ന് പൊതു ജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. യോഗത്തിൽ തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷ്, എസ്.ഐ ഷിജോ സി. തങ്കച്ചൻ എസ്.ഐ ക്ലീറ്റസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൂട്ടായി ബഷീർ, എൻ. ടി വാസു, ഹനീഫ മാസ്റ്റർ, ഷുക്കൂർ കൂട്ടായി, അബ്ദുൽ ഫുക്കാർ, അജേഷ് ,ശശി കറുകയിൽ, ബാബുരാജ് ,പിൻപുറത്ത് ശ്രീനിവാസൻ , കക്കോടി മൊയ്തീൻ, എം എ റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)