ഹൈദരലി ശിഹാബ് തങ്ങളുടെ മഖ്ബറയിൽ സിയാറത്ത് നടത്തി കെ.എസ് ഹംസ
മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മഖ്ബറയിൽ സിയാറത്ത് നടത്തി. നാമനിർദേശ പത്രിക സമർപ്പണത്തിൻ്റെ മുന്നോടിയായാണ് മഖ്ബറയിലെത്തി പ്രാർത്ഥന നടത്തിയത്. പാണക്കാട് ജുമാ മസ്ജിദിലെ മഖ്ബറയിൽ സ്ഥാനാർത്ഥി തനിച്ചാണ് എത്തിയത്.