സാംസ്കാരിക പ്രതിരോധമാണ് കാലം ആവശ്യപ്പെടുന്നത് : ശ്രീചിത്രൻ

ponnani channel
By -
0 minute read
0

ഹാർമണിയുടെയും ഐക്യത്തിൻ്റെയും പാതയിൽ നിന്ന് രാജ്യം അപശ്രുതിയുടെ പാതയിലേക്ക് നീങ്ങുമ്പോൾ അതിനെ
തടയേണ്ടത് സാംസ്കാരിക പ്രവർത്തകരുടെ കടമയാണെന്ന് 
ചിന്തകനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രൻ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം പൊന്നാനി മേഖലാ കമ്മറ്റിയും മലപ്പുറത്തിൻ്റെ മതേതര തനിമ (മമത) കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സംസ്കാരിക പ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 
അദ്ദേഹം. ഹാർമോണിയം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരോഗമന കലാ-സാഹിത്യ സംഘം മേഖലാ പ്രസിഡണ്ട് കെ.എസ്. പ്രഭാത് അധ്യക്ഷനായിരുന്നു.

പ്രൊഫ. എം.എം. നാരായണൻ, ഡോ. ഹരിയാനന്ദ കുമാർ, 
റിയാസ് പഴഞ്ഞി, ഇമ്പിച്ചിക്കോയ.കെ,
ധന്യ .കെ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)