നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്.

ponnani channel
By -
0 minute read
0

രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ 6 മണിയോടെയാണ് മരണം. 
കേരളത്തില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ മാത്രം ഇത് രണ്ടാമത്തെ മരണമാണ് സംഭവിക്കുന്നത്. ഇക്കഴിഞ്ഞ നാലിന് കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകനും മരിച്ചു. താമരശ്ശേരി ാവിലോറ പറക്കുണ്ടത്തില്‍ മുഹമ്മദ് ബഷീര്‍ (52) ആണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)