നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൌഡി അയ്യൂബ് എന്ന ഡാനിക്കെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.

ponnani channel
By -
0
താനൂർ ചീരാൻകടപ്പുറം സ്വദേശി പക്കീച്ചിന്റെ പുരക്കൽ അയ്യൂബ് എന്ന ഡാനി (44) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ശ്രീ. ശശിധരൻ. എസ്. IPS ന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ശ്രീ. വി.ആർ. വിനോദ് IAS ആണ് ഉത്തരവിറക്കിയത്. അവസാനമായി കവർച്ചാ കേസ്സിൽ ഉൾപ്പെട്ട് തടവിൽ കഴിയുകയായിരുന്ന ടിയാൻ 2 മാസം മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങുന്നത്.
        ഗുരുതരമായി പരിക്കേൽപ്പിച്ച് കവർച്ച നടത്തുക, ദേഹോപദ്രവം ഏൽപ്പിക്കൽ, വീടുകളിൽ കയറി അക്രമം നടത്തി സ്ത്രീകൾക്ക് മാനഹാനി വരുത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അയ്യൂബ്. ഒളിവിലായിരുന്ന അയ്യൂബിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം താനൂർ ഡി വൈ എസ് പി ബെന്നി വി വി യുടെ നേതൃത്യത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ - 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത അയ്യൂബിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി, 6 മാസത്തേക്കാണ് തടവ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)