പൊന്നാനി: നിരന്തരമായ വൈദ്യതി മുടക്കം സാധാരണക്കാരായ മനുഷ്യരെ വലക്കുന്ന സാഹചര്യമാണുള്ളത്. ജനങ്ങൾ ഏറെ പ്രയാസപ്പെടുന്ന ഈ ചൂടുള്ള കാലാവസ്ഥയിൽ പോലും പൊന്നാനി ഈഴുവത്തിരുത്തി പരിധിയിൽ വൈദ്യതി മുടക്കം പതിവാകുകയാണ്. രാത്രികാലങ്ങളിലെ വൈദ്യതി തടസം മൂലം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് കെഎസ്ഇബി ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചത്. വോൾട്ടേജ് ക്ഷാമം മൂലം കുടിവെള്ള വിതരണം പോലും അവതാളത്തിലായിരിക്കുകയാണ്. വോൾട്ടേജ് ക്ഷാമവും വൈദ്യതി മുടക്കവും പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി കെഎസ്ഇബി ഓഫീസിൽ യുഡിഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ അനുപമ മുരളീധരൻ, ആയിഷ അബ്‌ദു, മിനി ജയപ്രകാശ്, കെഎം ഇസ്മായീൽ, ശ്രീകല ചന്ദ്രൻ, ഷബ്‌ന ആസ്മി,അബ്‌ദുൾ റാഷിദ് നാലകത്ത്, പ്രിയങ്ക വേലായുധൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
അപ്രഖ്യാപിത പവർകട്ട്; യുഡിഫ് കൗൺസിലർമാർ കെഎസ്ഇബി ഓഫീസിൽ പ്രതിഷേധിച്ചു.
By -
5/03/2024 08:22:00 PM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍