കൊടിഞ്ഞി : തൊഴിലാളി ചൂഷണത്തിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പോരാടുമെന്ന് എസ് ഡി റ്റി യു സംസ്ഥാന ട്രഷറർ അഡ്വ : എ എ റഹീം
എസ് ഡി റ്റി യു മലപ്പുറം ജില്ലാ കമ്മിറ്റി കൊടിഞ്ഞിയിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ചൂഷണം നിറഞ്ഞ ലോകത്ത് ചൂഷണമില്ലാതെ തൊഴിൽ പക്ഷ യൂണിയനായി എസ് ഡി റ്റി യു മുന്നേറുമെന്നും അദ്ദേഹം കൂട്ടി ചേർത്തു
സ്വാഗത സംഘം ചെയർമാൻ അൻസാരി കോട്ടക്കൽ അധ്യക്ഷത വഹിച്ചു
സംസ്ഥാന സമിതി യംഗം ഹനീഫ കരുമ്പിൽ ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി ജനറൽ സെക്രട്ടറി അലി കണ്ണിയത്ത് വൈസ് പ്രസിഡന്റ് കാദർ എടപ്പാൾ സെക്രട്ടറിമാരായ ബിലാൽ പൊന്നാനി, അക്ബർ പരപ്പനങ്ങാടി ജില്ലാ കമ്മിറ്റിയംഗം സിറാജ് പടിക്കൽ സംസാരിച്ചു
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ യൂണിയൻ പ്രവർത്തകരുടെ മക്കൾക്ക് അവാർഡ് വിതരണം ചെയ്തു