മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി

ponnani channel
By -
0

പരപ്പനങ്ങാടി : തോക്കടക്കമുള്ളമാരകായുധങ്ങളുമായി 5 അംഗ കൊട്ടേഷൻ സംഘത്തെ നാട്ടുകാർ പഞ്ഞിക്കിട്ടു പോലീസിൽ ഏൽപ്പിച്ചു.

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ രാത്രി 8 മണിയോടത്താണ് സംഭവം.

മട്ടാഞ്ചേരിയിൽ നിന്നെത്തിയ സംഘം ആലുങ്ങൽ ബീച്ചിൽ എത്തുകയായിരുന്നു.

ഇവരുടെ സ്വർണ്ണം തട്ടിയവരെ തേടിയെത്തിയ സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഒരാൾ നാട്ടുകാർക്കെതിരെ തോക്കുചൂണ്ടിയത്രെ
ഇതോടെ അക്രമി സംഘത്തെ നാട്ടുകാർ നേരിട്ടു.

വാഹനങ്ങളിലെത്തിയ സംഘത്തിൽ മൂന്ന് പേര് രക്ഷപ്പെട്ടു 2 പേരെ നാട്ടുകാർ കൈകാര്യം ചെയ്ത് കെട്ടിയിട്ടു'
പരപ്പനങ്ങാടി പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ പിടി കൂടിയവരെ വിട്ടയക്കാൻ തയ്യാറായില്ല .

പിന്നീട് പൊതു പ്രവർത്തകരുടെ ഇടപെടലിലൂടെ പിടി കൂടിയ സംഘത്തിലെ 2 പേരെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)