വെളിയങ്കോട്: വെളിയങ്കോട് എംടിഎം കോളേജിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഈ കൊല്ലം പ്ലസ്‌ടുവിൽ മികച്ച മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടി മൊമെന്റോയും, വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോയും നൽകി ആദരിച്ചു. ഇരുനൂറോളം വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങിയ പരിപാടി ശ്രദ്ധയാകർഷിച്ചു. പ്രൊഫസർ ഹവ്വാവുമ്മ പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരുന്നു. ഹസീബ് അഹ്‌സൻ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് റാഫിയുടെ മോട്ടിവേഷൻ ക്ലാസ് വേറിട്ട അനുഭവമായി. അസി പ്രൊഫസർ ശിഹാബുദ്ദീൻ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക് നന്ദിയും പറഞ്ഞു.