താനൂർ ഹാർബറിൽ പ്രവർത്തിക്കുന്ന ക്രസന്റ് ഐസ് പ്ലാന്റിൽ അമോണിയം പൈപ്പിന്റെ മുകളിലേക്ക് സൈഡ് സ്ലാബ് ഇടിഞ്ഞുവീണതിനെ തുടർന്ന് പൈപ്പ് പൊട്ടിയാണ് അമോണിയം ചോർന്നത്. അമോണിയം പരിസര പ്രദേശങ്ങളിലേക്ക് പടർന്നു, ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം.
വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ, നാട്ടുകാരും, മത്സ്യതൊഴിലാളികളും, താനൂർ ഫയർഫോഴ്സും, TDRF വളണ്ടിയർമാരും, താനൂർ പോലീസും, ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
സംഭവസ്ഥലത്ത് നഗരസഭാ ചെയർമാൻ റഷീദ് മോര്യ സന്ദർശനം നടത്തി.