പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ തിരുനാവായ : നാവാ മുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ

ponnani channel
By -
0

  "അക്ഷരദീപം"പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച കാലത്ത് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ചരിത്രമുറങ്ങുന്ന തിരുനാവായയിൽ 1946 ൽ സ്ഥാപിതമായ നാവാമുകുന്ദ വിദ്യാലയം.
എഴുപത്തെട്ടു വർഷങ്ങൾക്കിപ്പുറം ഇന്നൊരു മഹാവൃക്ഷമായി പടർന്നുപന്തലിച്ചു നിൽക്കുകയാണ്. 
പ്രഗത്ഭരും പ്രതിഭാശാലികളുമായ നിരവധി പേർ ഇവിടെ അദ്ധ്യാപകരായി. അവർ കൊളുത്തിയ അക്ഷരദീപം ഹൃദയത്തിലേറ്റുവാങ്ങി എണ്ണമറ്റ തലമുറകൾ ഉയർന്ന നിലയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പുലരുന്നു. നാവാമുകുന്ദർ ഒത്തൊരുമിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമായിരിക്കുന്നു.

'നാവാമുകുന്ദ' യിൽ നിന്നു പഠിച്ചിറങ്ങിയവരുടെ ഒരു സംഗമം സംഘടിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. ഇതിനായി ഒരു താത്കാലിക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനവും തുടങ്ങി. 
ഇതിന്റെ പ്രാരംഭം എന്നോണം *അക്ഷരദീപം* എന്ന പേരിൽ
2024 മെയ് 11 ശനിയാഴ്ച രാവിലെ 10 മണിക്ക് നവാമുകുന്ദക്കാർ അവരുടെ വിദ്യാലയത്തിൽ ഒത്തുചേരുന്നു. അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകരും പങ്കെടുക്കും. *1947* *ലെ* *ആദ്യ* *ബാച്ച്* *വിദ്യാർത്ഥി* *ശ്രീമതി* *സരളാ* *ദേവിയെയാണ്* *ഉത്ഘാടകയായി* *കണ്ടെത്തിയിട്ടുള്ളത്*.

പഠനത്തിലും കലാ കായിക രംഗത്തും പ്രശസ്ത വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന നവാമുകുന്ദയിലെ വിദ്യാർത്ഥികൾക്ക് ഊർജജവും വഴികാട്ടികളുമായി മാറുകയെന്ന ലക്ഷ്യമാണ് പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് ഉള്ളതെന്ന് സംഘടനയുടെ നിലവിലെ ചെയർമാൻ കുത്തുബുദ്ധീൻ അമരിയിലും കൺവീനർ ഡോ. മോഹൻകുമാർ വി.കെ.പി യും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)