മഴക്കാല ദുരിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി.

ponnani channel
By -
0

മഴക്കാലമെത്തുന്നതോടെ രൂക്ഷമായ വെള്ളക്കെട്ടും പകർച്ചവ്യാധികളും ജനജീവിതത്തെ ദുരിത പൂർണമാക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നതിന് നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

നഗരസഭ പ്രദേശത്ത് നീരൊഴുക്ക് തടസ്സപെടുംവിധം മണ്ണും മാലിന്യങ്ങളും നിറഞ്ഞ തോടുകൾ , കാനകൾ എന്നിവ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കുന്നതിനും ശുചീകരണ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ആറാം വാർഡിൽ നിന്നും തുടങ്ങുന്ന നീലം തോട് ക്ലീനിംഗ് പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല , ഷീന സുദേശൻ , ടി.മുഹമ്മദ് ബഷീർ, കൗൺസിലർ ഷാലി പ്രദീപ്എന്നിവർ സംസാരിച്ചു.
ശുചീകരണ തൊഴിലാളികൾ ജനപ്രതിനിധികൾ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ , കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)