പി.പി. അബ്ദുള്ളക്കുട്ടി സ്‌മാരക വായനശാല & ഗ്രന്ഥാലയം, വെട്ടം

ponnani channel
By -
0


2022 ലെ സി. എം അബ്‌ദുറഹ്മാൻ സ്‌മാരക മാധ്യമ അവാർഡ് പി വി ജീജോയ്ക്കും, എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ സ്‌മാരക കായികപ്രതിഭാ പുരസ്ക്കാരം ആദിത്യ അജിക്കും.

തിരൂർ: വെട്ടം ആലിശ്ശേരി പി.പി അബ്‌ദുള്ളക്കുട്ടി സ്‌മാരക വായനശാലയുടെ 2022 ലെ സി.എം അബ്‌ദുറഹ്മാൻ സ്‌മാരക പത്രമാധ്യമ അവാർഡ് ദേശാഭിമാനി കോഴിക്കോട് ബ്യൂറൊ ചീഫ് പി വി ജീജോയ്ക്ക്. 2022 മെയ് ഒന്നു മുതൽ അഞ്ചുവരെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച "ഓൺലൈൻ തൊഴിൽ, ജീവിതം ഓഫ് ലൈൻ" എന്ന വാർത്താ പരമ്പരയാണ് പി വി ജിജോയെ അവാർഡിന് അർഹനാക്കിയത്.

പി വി ജീജോയുടെ ഓൺലൈൻ തൊഴിൽ, ജീവിതം ഓഫ് ലൈൻ എന്ന വാർത്താ പരമ്പരയ്ക്ക് ഓൺലൈൻ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന ചൂഷണവും തൊഴിൽ അരക്ഷിതത്വവും കൃത്യമായി വരച്ചുകാട്ടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.

ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി.എം അബ്‌ദുറഹിമാന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മുൻ വർഷങ്ങളിൽ നിലീന അത്തോളി (മാതൃഭൂമി), ദിനേശ് വർമ (ദേശാഭിമാനി), സെബി മാളിയേക്കൽ (ദീപിക) പി വി നിസാർ (മംഗളം),സോഫിയബിന്ദ് (മീഡിയ വൺ) എന്നിവരാണ് പത്രമാധ്യമ അവർഡിന് അർഹരായത്. മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി അസിസ്റ്റന്റ്റ് എഡിറ്ററായിരുന്ന കോയ മുഹമ്മദ് ചെയർമാനായ സമിതിയാണ് വിധി നിർണയം നടത്തിയത്.

വായനശാലയുടെ ജീവനാഡിയും വെട്ടത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന എം ശങ്കരൻ നമ്പൂതിരി മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ സ്‌മാരക കായികപ്രതിഭാ പുരസ്ക്കാരത്തിന് അർഹയായത് ജൂനിയർ നാഷണൽ അത്ലറ്റിസ് മീറ്റിൽ ഹർഡിൽസിലെ ഗോൾഡ് മെഡൽ ജേതാവായ നാവാമുകുന്ദ ഹൈസ്കൂ‌ളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആദിത്യ അജിയാണ് 10000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. പി. ഹംസക്കുട്ടി, വെട്ടം പി പി അബ്ദു‌ള്ളക്കുട്ടി സ്മ‌ാരക വായനശാല പ്രസിഡൻ്റ് ജസീന, സെക്രട്ടറി പി. പി അബ്ദുൾ നാസർ, എം മുരളീധരൻ, പി പി പ്രജീഷ് എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)