ചമ്രവട്ടം പാലം ചോർച്ചയടക്കാൻ നിലവാരം കുറഞ്ഞ ഷീറ്റുകൾ :

ponnani channel
By -
0
ചമ്രവട്ടം പാലം ചോർച്ചയടക്കാൻ നിലവാരം കുറഞ്ഞ ഷീറ്റുകൾ :
അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതീകാത്മക തടയണയും നിർമ്മിച്ചു.

നിലവാരം കുറഞ്ഞ ഷീറ്റുകൾ ചൈനയിൽ നിന്നും ഇറക്കിയതിലൂടെ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഈ അഴിമതിക്ക് കളമൊരുക്കിയത് തവനൂർ മണ്ഡലം എം.എൽ.എയുടെയും കരാറുകാരുടെയും ഒത്തുകളി ആണെന്നും ആരോപിച്ച് തവനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ മാർച്ചും പ്രതീകാത്മക തടയണ കെട്ടിയും പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രിയായിരിക്കെ തവനൂർ എം.എൽ.എ നടത്തി ഇടപെടലുകൾ ഉദാഹരണമാണെന്നും സമരക്കാർ ആരോപിച്ചു.
   പൊന്നാനി തവനൂർ മേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ ചമ്രവട്ടം പദ്ധതി ആവിഷ്കരിച്ചത് എന്നാൽ വേണ്ട രീതിയിൽ വെള്ളം സംഭരിക്കാൻ കഴിയാതെ വന്നതോടെ പദ്ധതി അവതാളത്തിലായി . ഗുണനിലവാരമുള്ള ഇരുമ്പ് ഷീറ്റുകൾ സ്ഥാപിച്ച് വെള്ളം കെട്ടിനിർത്താൻ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഡൽഹി ഐ.ഐ.ടിയിലെ ഉദ്യോഗസ്ഥർ പഠനം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗുണവനിലവാരമുള്ള ഇരുമ്പ് ഷീറ്റുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ഈ തീരുമാനം അട്ടിമറിച്ച് ഗുണനിലവാരം കുറഞ്ഞ ചൈനയിൽ നിന്നുള്ള ഷീറ്റുകൾ കൊണ്ടുവരാൻ എം.എൽ.എയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം വൻ അഴിമതിയുടെ ഗൂഢാലോചന ആണെന്നും. ഈ അഴിമതിയിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും. ശക്തമായ അന്വേഷണങ്ങൾ നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അല്ലാത്തപക്ഷം യൂത്ത് ലീഗ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് അഭിപ്രായപ്പെട്ടു.
 സമരം തടയാൻ വന്ന പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.
 നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.എ റഷീദ് അധ്യക്ഷത വഹിച്ചു.
 തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപിഎ ജലീൽ, മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി, മുജീബ് പൂളക്കൽ തുടങ്ങിയവർ സംസാരിച്ചു. 
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതവും യൂനുസ് പാറപ്പുറം നന്ദിയും പറഞ്ഞു. സലിം അന്താരത്തിൽ, സിപി ഷാനിബ്, ഇ പി അലി അഷ്കർ, പി കെ നാസിക്, ഷാഫി തണ്ടിലം, ജർസിക്ക് കൂട്ടായി, കെ വി റസാക്ക്, പി സാദിക്കലി,ഷൗക്കത്ത് കുന്നത്ത്,ഗഫൂർ കണ്ടനകം, ഷാനവാസ് തണ്ടിലം, ഷാഫി അയിങ്കലം, എം കെ മുജീബ്,സജീർ എം എം, ഷെഫീക്ക് കൂട്ടായി, നദീറ് മംഗലം, എം റാസിക്, മുനീർ തൃപ്രങ്ങോട്, ആദിൽ പുറത്തൂർ, നിസാർ കൈമലശ്ശേരി, റഫീഖ് ചേകന്നൂർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)