പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വർഷത്തെ
ജനകീയയാസൂത്രണ പദ്ധതിയുടെ ഭാഗമായി
ഐ.സി.എസ്.ആറുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള
അടിസ്ഥാന സിവിൽ സർവീസ് പരിശീലന പരിപാടി സമാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഹൈസ്കൂളുകളിൽ നിന്ന്
തെരഞ്ഞെടുത്ത 70 വിദ്യാർത്ഥികളാണ്
ആറുമാസത്തെ
പരിശീലന പരിപാടി പൂർത്തിയാക്കിയത്.
സമാപന പരിപാടി 2024 ലെ
സിവിൽ സർവീസ് പരീക്ഷയിൽ വിജയിയായ
ഡോ. തസ്ലീം. എം. ഖാദർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.
രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു.
ഐ.സി.എസ്.ആർ കോർഡിനേറ്റർ ഇമ്പിച്ചിക്കോയ കെ,
ബ്ലോക്ക് പഞ്ചായത്ത്
ഹെഡ് അക്കൗണ്ടൻ്റ് പി.വി സജികുമാർ, വിദ്യാർത്ഥികളായ അതുല്യ. പി, അരുണ കെ, ദേവമിത്ര പി.കെ, ശ്രീഹരി ഇ.ടി എന്നിവർ സംസാരിച്ചു.