വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ponnani channel
By -
0

വധശ്രമം, അടിപിടി, മണൽ കടത്ത് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള തിരൂർ കൈമലശ്ശേരി സ്വദേശി പണ്ടാരത്തിൽ അബ്ബാസ്(32)നെ കാപ്പ പ്രകാരം നാടുകടത്തിക്കൊണ്ട് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ഐ.പി.എസ് ഉത്തരവിറക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഏപ്രിൽ മാസത്തിൽ ആലിങ്ങലിലെ ചായക്കടയിൽ വെച്ച് യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കപ്പാ നടപടി സ്വീകരിച്ചത്. ആറുമാസകാലത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നാണ് അബ്ബാസിനെ വിലക്കിയത്. തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷ് , എസ്.ഐ ഷിജോ സി തങ്കച്ചൻ, സീനിയർ സി.പി.ഒ ഷിജിത്ത് കെ.കെ എന്നിവർ പ്രത്യേക അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഉത്തരവ് ലഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്തു റിമാൻഡ് നടപടികൾ സ്വീകരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)