സമീപ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം

ponnani channel
By -
0
തിരൂർ : സമീപ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി ഒമ്പത് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. വൈലത്തൂർ ചിലവിൽ ചങ്ങനക്കാട്ടിൽ പുന്നശ്ശേരി അബ്ദുൾ ഗഫൂർ - സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലേക്ക് നിസ്കരിക്കാൻ ആണെന്ന് പറഞ്ഞ് പോയ സിനാനെ പിന്നീട് കാണുന്നത് അടുത്ത വീട്ടിലെ റിമോട്ട് ഗെയ്റ്റിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)