തിരൂരങ്ങാടി: ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

ponnani channel
By -
0
തിരൂരങ്ങാടി: ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചേലേമ്പ്ര സ്വദേശിയും പത്താം ക്ലാസുകാരിയുമായ ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിൽഷയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം വള്ളിക്കുന്ന് മേഖലയിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടർന്ന് 400ലധികം പേരിലേക്ക് രോഗം പടർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)