തിരൂരിലെ ആർ.എം.എസ് ഓഫീസ് നിലനിർത്തും : സമദാനി

ponnani channel
By -
0

തിരൂർ: ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെത്തുടർന്ന് തിരൂരിലെ ആർ.എം.എസ് ഓഫീസ് സ്ഥലം മാറ്റുന്ന പ്രശ്ന ത്തിന് പരിഹാരമായി. ഇപ്പോൾ ആർ.എം.എസി ന്റെ പ്രവർത്തനത്തിനാവ ശ്യമായ മുറി നിലനിർത്താനും അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള റെയിൽവേ സ്റ്റേഷൻ നവികരണ പ്രവർ ത്തനങ്ങൾ പൂർത്തിയാകു ന്നതോടെ റെയിൽവേ ലൈനിൽ തന്നെ പുതിയ സ്ഥലം അനുവദിക്കാനും തീരു മാനമായി. അതിനായി ഉടനെത്തന്നെ റെയിൽവേയുടെയും ആർ.എം.എസിന്റെയും അധികൃതർ സംയുക്തമായി സ്ഥലം സന്ദർശിച്ച് പരി ശോധന നടത്തും.

സമദാനി എം.പി ഇന്നലെ നൽകിയ നിർദേശപ്രകാരം ഇന്ന് പാലക്കാട് ഡി.ആർ.എം (ഡിവിഷണൽ റെയിൽവേ മാ നേജേർ)ൻ്റെ ഓഫിസിൽ നടന്ന റെയിൽവേ അധികൃതരുടെയും കോഴിക്കോട്ട് നിന്നെ ത്തിയ ആർ.എം.എസ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗ ത്തിലാണ് തീരുമാനമുണ്ടായത്. അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.എം.എസ് ഓഫിസിന്
സ്ഥലം അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ മ റ്റെങ്ങോട്ടെങ്കിലും അത് മാറ്റി സ്ഥാപിക്കണമെന്നുമായിരുന്നു നേരത്തെ റെയിൽവേ നൽകിയ നിർദേശം. അത് ജനങ്ങ ളിലും ഏറെ ആശങ്ക ഉളവാക്കിയിരുന്നു. അത് സംബന്ധമായി ജനങ്ങൾക്കുണ്ടായ ആശങ്കയാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്.

സംസ്ഥാനത്ത് ആർ.എം.എസിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർ ത്തിക്കുന്ന ഓഫീസ് മേഖലയിലെ ഒട്ടേറെ ജനങ്ങളാണ് ഇതിനെ ആശ്രയിക്കുന്നത്....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)