മലപ്പുറംകനത്ത മഴ: 35 വീടുകൾ ഭാഗികമായി തകർന്നു

ponnani channel
By -
0 minute read
0
 
ശക്തമായ മഴയിൽ രണ്ടു ദിവസത്തിനിടെ മലപ്പുറം ജില്ലയിലെ 35 വീടുകൾ ഭാഗിമായി തകർന്നു. പൊന്നാനി 6, തിരൂർ - 14, തിരൂരങ്ങാടി- 1, കൊണ്ടോട്ടി - 7, ഏറനാട് - 3, പെരിന്തൽമണ്ണ - 1, നിലമ്പൂർ - 3 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗിക ഭവന നാശം. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30,73000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 88.2 എം.എം. ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)