തീരുർ : കൂട്ടായി സുൽത്താൻ വളവ് എന്ന സ്ഥലത്ത് വെച്ച് മുൻവിരോധം വെച്ച് പരസ്പരം ഗ്രൂപ്പായി തിരിഞ്ഞ് അടിപിടി നടത്തിയ 9 പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെയും തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെയും നേതൃത്വത്തിൽ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി തന്നെ മാസങ്ങളായി യാതൊരു സംഘർഷവും തീരദേശ മേഖലയിൽ ഉണ്ടായിരുന്നില്ല. കൂട്ടായി മേഖലയിൽ തീരദേശത്ത് ഷെഡ്ഡ് കെട്ടിയതിനും സമീപവാസിയായ പയ്യൻ അവരുടെ മേഖലയിൽ വന്നതിനും മറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ ഭാഗമായി ഇന്നലെ സന്ധ്യ സമയത്ത് സംഘം ചേർന്ന് ആയുധങ്ങൾ സഹിതം പരസ്പരം അക്രമങ്ങൾ നടത്തുകയും വിവരമറിഞ്ഞ് തൽസമയം എത്തിയ തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ്ഇൻസ്പെക്ടർ സുജിത്ത് ആർ പി യും അടങ്ങുന്ന പോലീസ് സംഘം സംഘർഷ സാധ്യത ഒഴിവാക്കുകയും തുടർന്ന് പ്രശ്നത്തിന് കാരണമായ ഷെഡ് പൊതുജനവികാരം മാനിച്ച് അവരുടെ സഹായത്തോടെ അഴിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഈ പ്രശ്നത്തിൽ ഉൾപ്പെട്ട ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ പലർക്കും പരിക്കും പറ്റിയിരുന്നു. കൂട്ടായി സ്വദേശികളായ ഫർഹാൻ,സവാദ്, അസ്ലഫ്, അഫ്റഹ്, മുർഷിദ്, മുഹമ്മദ് ഷിബിലി, മുഹമ്മദ് ഐജാസ്, ഷറഫുദ്ദീൻ, അജാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻകാലങ്ങളിൽ തിരൂർ സ്റ്റേഷന്റെ തീരദേശ മേഖലകളിൽ വൻ പ്രശ്നങ്ങളും മറ്റും നടന്നിരുന്നതാണ്. എന്നാൽ പോലീസിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയും പ്രദേശത്ത് രൂപീകരിച്ചിരുന്ന സമാധാന കമ്മിറ്റി അംഗങ്ങളുടെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായി രാഷ്ട്രീയപരമായിട്ടുള്ള യാതൊരു പ്രശ്നങ്ങളും നിലവിൽ കുറെ നാളുകൾ ആയിട്ട് ഉണ്ടായിരുന്നില്ല. സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകളെ ഇല്ലാതാക്കുന്നതിനായി നാട്ടുകാർ ഒന്നടങ്കം പോലീസിനും സമാധാന കമ്മിറ്റികൾക്കും സപ്പോർട്ട് തന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്രശ്നങ്ങൾ നടന്നത്. സമാധാന അന്തരീക്ഷം തകർക്കുന്ന കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തിരൂർ പോലീസ് അറിയിച്ചു
കൂട്ടായി തീരദേശ മേഖലയിലെ വധശ്രമ കേസിലെ 9 പ്രതികളെ അറസ്റ്റ് ചെയ്തു
By -
7/28/2024 07:33:00 AM1 minute read
0
Tags: