നെല്ല് കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവണം. പി ഡി പി

ponnani channel
By -
0

ചങ്ങരംകുളം: നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കർഷകർക്ക് പണം നൽകാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു
കൃഷി ഇറക്കുന്ന സമയത്ത് നൽകിയ സബ്സിഡി വാഗ്ദാനംവും നടപ്പിലായില്ല.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാതെ പോയാൽ ജില്ലയിലെ കൃഷി ഭൂമി തരിശായി കിടക്കുന്ന സാഹചര്യവും, കടത്തിൽ വലഞ്ഞ കർഷകരുടെ ആത്മഹത്യയും കാണേണ്ടിവരും.സർക്കാറിനെ വിശ്വസിച്ച് കൃഷി ഇറക്കിയ കർഷകരെ നിരാഷ രാക്കരുത്എന്നും
30 കോടിയോളം വരുന്ന കുടിശിക നൽകി സർക്കാർ അടിയന്തിര നടപടിയുണ്ടാവണമെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്നെരുക്കം 2024 എന്ന കാമ്പയിൻ്റെ ഭാഗമായി ആലംകോട് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ജില്ലാ ജോയിൻ സെക്രട്ടറി ഷംലിക് കടകശ്ശേരി, എന്നിവർ വിഷയാവതരണം നടത്തി മണ്ഡലം സെക്രട്ടറി നിഷാദ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഹമിദ് പാവിട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മാനംകണ്ടത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
സെക്രട്ടറി പി.കെ മജീദ് സ്വാഗതവും ലത്തീഫ് കോക്കൂർ നന്ദിയും പറഞ്ഞു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)