ഏജൻറുമാരുടെ സംരക്ഷണം കെ.എസ്.എഫ്.ഇ ഉറപ്പാക്കണം ജി.ആർ.അനിൽ

ponnani channel
By -
0

തിരൂർ -പതിറ്റാണ്ടുകളായി കെഎസ്എഫ്ഇയിൽ പണിയെടുക്കുന്ന ഏജൻ്റുമാരെ ഒഴിവാക്കാനുള്ള തീരുമാനം മാനേജ്മെൻറ പുനഃപരിശോധിക്കണമെന്ന് ഭക്ഷ്യ സിവിൽ സപ്ലെെസ് വകുപ്പ് മന്ത്രി ജി .ആർ അനിൽ ആവശ്യപ്പെട്ടു. KSFE ഫീൽഡ് സ്റ്റാഫ് യൂണിയൻ -AITUC മലപ്പുറം ജില്ലാ കൺവെൻഷൻ തിരൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങളും അവകാശങ്ങളും ജോലി സ്ഥിരതയും ആവശ്യപ്പെട്ടുകൊണ്ട് നിരവധിയായ നിവേദനങ്ങൾ മാനേജ്മെന്റിനു മുമ്പിൽ യൂണിയൻ നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനോ മാറ്റങ്ങൾ വരുത്തുന്നതിനോ ചർച്ച ചെയ്യുന്നതിനോ മാനേജ്മെൻറ് തയ്യാറാകാത്തത് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി പണിയെടുക്കുന്ന 4500 ഓളം വരുന്ന ഏജൻ്റ്സിനെ ഒഴിവാക്കി പുതുതായി Buisiness Promoter എന്ന പേരിൽ 3000 പേരെ നിയമിച്ച് ക്രമേണ Agent മാരുടെ ജോലി ഇല്ലാതാക്കി Slow Poisoning നടത്താൻ ശ്രമിക്കുന്ന കെഎസ്എഫ്ഇ മാനേജ്മെൻറിൻ്റെ നടപടികൾ നിർത്തിവെക്കണമെന്ന് കെഎസ്എഫ്ഇ ഫീൽഡ് സ്റ്റാഫ് യൂണിയൻ എ. ഐ. ടി യു .സി സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് വി മോഹൻദാസ് അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. 
ജനറൽ സെക്രട്ടറി സന്തോഷ് കുമാർ.ജി, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അനീഷ് സക്കറിയ, AITUC മലപ്പുറം ജില്ലാ പ്രസിഡൻറ് റസാക്ക് ,തിരൂർ മണ്ഡലം സെക്രട്ടറി ഹരിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി സതീഷ് കുമാർ (പ്രസിഡൻറ്) രാജേഷ് മംഗലം (സെക്രട്ടറി) മനോജ് കുമാർ (ട്രഷറർ ) എന്നിവർ ഉൾപ്പെടെ 13 അംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)