പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ponnani channel
By -
0


തിരൂർ കമ്പോളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ല എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ഇൻഫോഴ്സ്മെന്റ് പൊന്നാനി തിരൂർ സ്‌ക്വാഡുകൾ സംയുക്തമായി വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ പാസഞ്ചർ ഓട്ടോയിൽ ചരക്ക്‌ സാധനങ്ങൾ കൊണ്ടുപോയ 12 ഓളം ഓട്ടോറിക്ഷകൾക്കെതിരെ കേസ്സെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു .കൂടാതെ സ്വകാര്യ വാഹനത്തിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ മൂന്നു വാഹന ഉടമകൾക്കെതിരെയും .ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകൾക്കെതിരെയും കേസ്സെടുക്കുകയും പിഴയേടാക്കുകയും ചെയ്തു. തുടർന്നു തിരുർ ബസ് സ്റ്റാൻഡിൽ നടത്തിയ വാഹന പരിശോധനയിൽ തിരുർ ചെമ്മാട് റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ കേസെടുക്കുകയും സർവീസ് നിർത്തിവെപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ 30 ഓളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 52500/- രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ റ്റി ഒ ശ്രീ പി എ നസീറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ വൈ, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സലീഷ് എം രാജേഷ് വി അജീഷ് പി എന്നിവർ പങ്കെടുത്തു. തുടർന്നും ഇത്തരത്തിൽ ഉള്ള നിയമവിരുദ്ധ സർവീസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശ്രീ: പി എ നസിർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)