മത്സ്യകർഷക ദിനം ആചരിച്ചു

ponnani channel
By -
0

ജൂലൈ 10 ദേശീയ മത്സ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് മത്സ്യകർഷക ദിനാചരണവും മത്സ്യ കർഷകരെ ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു.

ചടങ്ങ് ബഹുമാനപ്പെട്ട തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: യു സൈനുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി പ്രീത പുളിക്കൽ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശ്രീമതി പുഷ്പ (തലക്കാട്) ശ്രീമതി വി. ശാലിനി (തൃപ്രങ്ങോട്), വൈസ് പ്രസിഡണ്ട് അബ്ദുൽ ഫൂക്കാർ (തൃപ്രങ്ങോട്), ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുമാരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

മത്സ്യഭവൻ ഓഫീസർ വൈശാഖ് കെ. മത്സ്യ കർഷകദിന സന്ദേശം നൽകുകയും,വിവിധ മത്സ്യകൃഷി പദ്ധതികളെ സംബന്ധിച്ച് എ. മുഹമ്മദ് അഷ്റഫ് ക്ലാസ്സെടുക്കുകയും ചെയ്തു . കൂടാതെ കർഷകനായ ശ്രീ ഷണ്മുഖൻ കല്ലുമ്മക്കായ കൃഷി രീതിയെ കുറിച്ചും വിവരിച്ചു.

മികച്ച മത്സ്യകർഷകരായ ശിവൻ കോഴിശ്ശേരി, അലിയാർ തഴമ്പാട്ട്, മംഗലം എംബാങ്ക്മെൻ്റ് യൂണിറ്റ് കർഷകർ എന്നിവരെ ആദരിച്ചു.

സംസ്ഥാനതല മത്സ്യ കർഷക ദിനാചരണ ചടങ്ങും മത്സ്യ കർഷകർക്കുള്ള അവാർഡ് വിതരണവും നേരിട്ടു കാണാനും സൗകര്യം ഒരുക്കിയിരുന്നു.

വെട്ടം മത്സ്യഭവൻ ഓഫീസർ വൈശാഖ് കെ സ്വാഗതവും പ്രോജക്ട് കോർഡിനേറ്റർ ജഷീദ നന്ദിയും പറഞ്ഞു .

മൻസൂർ, ജലീൽ, അസ്മാബി എന്നീ മത്സ്യ ഭവൻ ജീവനക്കാരും നിരവധി മത്സ്യ കർഷകരും പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)