ചങ്ങരംകുളം : വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കു അനുശോചനം രേഖപ്പെടുത്തിയും പ്രമുഖ പണ്ഡിതനും പന്താവൂർ ഇർശാദ് ഉപാധ്യക്ഷനുമായിരുന്ന ടി എം ഉമർ ഫൈസിയെ അനുസ്മരിച്ചും പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു.
ഇർശാദ് മസ്ജിദിൽ നടന്ന സംഗമം ചെയർമാൻ കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ ബാരി സിദ്ധീഖി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാരിയത്ത് മുഹമ്മദലി, അഷ്റഫ് സഖാഫി മുതുകാട്, പി പി നൗഫൽ സഅദി, അബ്ദുൽ ജലീൽ സഅദി രണ്ടത്താണി, വി കെ അലവി ഹാജി പ്രസംഗിച്ചു.