വായന മാസാചരണത്തിൻ്റെ ഭാഗമായി വെട്ടം എ എച്ച് എം എൽ പി സ്കൂളിൽ കുട്ടികൾക്കായി കഥോത്സവം സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ എസ് ബാബു അധ്യക്ഷത വഹിച്ച പരിപാടി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അസോസിയേറ്റട് പ്രൊഫസറും സാഹിത്യ രചനഡയറക്ടറുമായ ഡോ: ബാബുരാജൻ കെ ഉദ്ഘാടനം നിർവ്വഹിച്ചു. കഥയുടേയും കവിതയുടേയും വായനയുടേയും ലോകത്തേക്ക് കുട്ടികളെ നയിച്ച പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവവുമായി മാറി. പ്രധാന അധ്യാപകൻ ഫൈസൽ എൻ പി സ്വാഗതവും പിടിഎ വൈസ് പ്രസിഡൻ്റ് പിപി ഇസ്മായിൽ പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റുബീന കെടി, രിഞ്ചു ഷ യു വി എന്നിവർ ആശംസയർപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ യു മുഹമ്മദ്, ഫായിസ കെ ടി, റജില വി ടി, ഫാസില കെ ടി ഒ, ഫൗസിയ ടി കെ, റംഷില പി വി എന്നിവർ നേതൃത്വം നൽകി
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍