മത്സ്യ തൊഴിലാളികളോടുള്ള അവഗണന എസ് ഡി റ്റി യു ജാഥ സംഘടിപ്പിക്കും

ponnani channel
By -
0 minute read
0

തിരൂർ : മത്സ്യ തൊഴിലാളികളോടു ള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഫത്താഹ് പൊന്നാനിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2,3 തിയ്യതികളിൽ വള്ളിക്കുന്ന് മുതൽ പൊന്നാനി വരെ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ സ്വാഗത സംഘം രൂപീകരിച്ചു

എസ് ഡി റ്റി യു സംസ്ഥാന സമിതിയംഗം ഹനീഫ കരുമ്പിൽ ഉദ്ഘാടനം ചെയ്തു

ജില്ലാ പ്രസിഡന്റ്‌ ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു

ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്, വൈസ് പ്രസിഡന്റ്‌ കാദർ എടപ്പാൾ, സെക്രട്ടറി അക്ബർ പരപ്പനങ്ങാടി, ജില്ലാ സമിതിയംഗം സിറാജ് പടിക്കൽ സംസാരിച്ചു

സ്വാഗത സംഘം ഭാരവാഹികളായി അരീക്കൻ ബീരാൻകുട്ടി (രക്ഷാധികാരി) അഡ്വ എ എ റഹീം (ചെയർമാൻ) ഹനീഫ കരുമ്പിൽ (വൈസ് ചെയർമാൻ) അലി കണ്ണിയത്ത് (കൺവീനർ) അക്ബർ പരപ്പനങ്ങാടി (ജോയിന്റ് കൺവീനർ) സിറാജ് പടിക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)