പുതു പൊന്നാനിയിൽ സാമൂഹ്യ വിരുദ്ധർ വീട് കത്തിക്കുകയും സ്കൂട്ടി തല്ലി തകർത്ത് ബാറ്ററി മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾ പൊന്നാനി പോലീസ് പിടിയിലായി

ponnani channel
By -
0
പുതു പൊന്നാനിയിൽ സാമൂഹ്യ വിരുദ്ധർ വീട് കത്തിക്കുകയും സ്കൂട്ടി തല്ലി തകർത്ത് ബാറ്ററി മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾ പൊന്നാനി പോലീസ് പിടിയിലായി
ഓഗസ്റ്റ് 9 തിയ്യതി പുലർച്ചെ പുതു പൊന്നാനി മുനമ്പം ജാറത്തിനടുത്ത് താമസിക്കുന്ന ബല്കീസിൻ്റെ ഓല മേഞ്ഞ വീടിനു തീവെക്കുകയും പുതു പൊന്നാനി മെഹബൂബിൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഡിയോ സ്കൂട്ടർ കടപ്പുറത്ത് കൊണ്ട് പോയി മുൻഭാഗം തല്ലി തകർത്ത് നശിപ്പിക്കുകയും വാഹനത്തിൻ്റെ ബാറ്ററി മോഷണം നടത്തുകയും ചെയ്ത ശേഷം കടപ്പുറത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ 1.പൊന്നാനി മരക്കടവ് മാളിയേക്കൽ അബുവിൻ്റെ മകൻ ഫാറൂഖ് 27/24 2.വെളിയങ്കോട് എസ് ഐ പടി തണ്ണിതുറയിൽ ഹനീഫയുടെ മകൻ ഉമറുൽ ഫാറൂഖ് എന്ന കിട്ടുണ്ണി ഫാറൂഖ് 23/24 3.പൊന്നാനി മരക്കടവ് രായിൻ്റകത് മുഹമ്മദിൻ്റെ മകൻ ഹാരിസ് 24/24 എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ടി.പി ഫാർഷാദ് എസ്.ഐ മാരായ സുരേഷ് കുമാർ.എം , പ്രവീൺ കുമാർ. കെ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. അഷറഫ് , നാസർ, പ്രശാന്ത് കുമാർ . എസ്, വിപിൻ രാജ്. ടി.എസ്.എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ഉമറുൽ ഫാറൂഖ് 2019 ിൽ കുപ്രസിദ്ധ മോഷ്ടാവ് ഓട്ടോ സുഹൈലിനൊപ്പം മണ്ണാർക്കാട് സ്റ്റേഷനിൽ വാഹന മോഷണ ക്കേസിൽ കൂട്ട് പ്രതിയാണ്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പ്രതികളെ കൂടുതൽ അന്വേഷണത്തിന് ആയി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും എന്ന് പോലീസ് പറഞ്ഞു.പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ ഡി. വൈ. എസ് . പി , കെ. എം ബിജു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)