പി കൃഷ്ണപിള്ള ഓർമ്മ ദിനം ആചരിച്ചു.
പൊന്നാനി : ആഗസ്റ്റ് 19, സഖാവ് പി കൃഷ്‌ണപിള്ള ദിനാചരണം സംഘടിപ്പിച്ചു. സി. പി.ഐ. (എം) പൊന്നാനി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആർ.വി പാലസ് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന അനുസ്മരണ പ്രഭാഷണം പ്രൊഫ. എം.എം നാരായണൻ നിർവ്വഹിച്ചു. തുടർന്ന് 'വർഗ്ഗസമരവും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പദമാക്കി പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിമാർക്കുമായി ഒരു പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ബെഫി മുൻ അഖിലേന്ത്യാ പ്രസിഡണ്ട് എ കെ രമേശ് ക്ലാസ് എടുത്തു. ഏരിയ സെക്രട്ടറി സിപി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. പി. കെ ഖലീമുദ്ധീൻ, ടി. എം സിദ്ധിഖ്, സുരേഷ് കാക്കനാത്ത് തുടങ്ങിയവർ പ്രസംഗിച്ചു എം എ ഹമീദ് സ്വാഗതവും എ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു