നവോദയ സാംസ്ക്കരിക വേദിയുടെ രണ്ടാമത് കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് ഞായറാഴ്ച പൊന്നാനി.

ponnani channel
By -
0


പൊന്നാനി : സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ സാംസ്ക്കരിക വേദിയുടെ രണ്ടാമത് കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് ഞായർ വൈകീട്ട് 3.30ന് പൊന്നാനി ഏവി ഹയർ സെക്കഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
തദ്ദേശ സ്വയംഭരണ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്കാണ് പുരസ്കാരം. ഇതോടൊപ്പം മികച്ച പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ മൂന്ന് കുടുംബശ്രീ സിഡിഎസുകളായ കണ്ണൂർ കുറുമാത്തൂർ, കാസർകോഡ് കിനാലൂർ കരിന്തളം 
പൊന്നാനി നഗരസഭ സിഡിഎസ് 1
എന്നിവക്കുള്ള പുരസ്കാര വിതരണവും നടക്കും.

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ
ആഘോഷ പരിപാടികൾ മുഴുവനും ഒഴിവാക്കി ലളിതമായാണ് അവാർഡ് വിതരണം നടക്കുക.

ആഘോഷ പരിപാടികൾക്കായി നീക്കിവെച്ച തുകയും ചേർത്ത് ഒന്നാം ഘട്ട തുകയായ 10 ലക്ഷം രൂപ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാവും മുൻ മന്ത്രി ഡോ. ടിം എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ വി അബ്ദുൽ കാദർ, പി കെ ഖലീമുദ്ധീൻ ബിനീഷ് കൊടിയേരി തുടങ്ങി രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ സിപിഐ എം പൊന്നാനി ഏരിയ സെക്രട്ടറി
 സി പി മുഹമ്മദ് കുഞ്ഞി, സംഘാടക സമിതി ജനറൽ കൺവീനർ എം എം നഈം, ഭാരവാഹികളായ രഞ്ജിത്ത് വടകര, മോഹനൻ വെള്ളിനേഴി, നൗഫൽ വെളിയങ്കോട്, സി പി സക്കീർ, എ സക്കരിയ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)