സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു
പൊന്നാനി : പൊന്നാനി ടി ഐ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ഹെഡ് മാസ്റ്റർ കോയ മാഷ് പതാക ഉയർത്തി
പി ടി എ പ്രസിഡന്റ് പി പി കബീർ അധ്യക്ഷത വഹിച്ചു
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഫത്താഹ് പൊന്നാനി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി
സ്റ്റാഫ് സെക്രട്ടറി എ നസീറ ഭരണ ഘടനയുടെ ആമുഖം വായിച്ചു
പൂർവ വിദ്യാർത്ഥി അർഷ അഷ്‌റഫ് സ്വാതന്ത്ര്യ ദിന ഗാനം ആലപിച്ചു
ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ ദിന റാലി, പതാക നിർമ്മാണം, ക്വിസ്, മധുര പലഹാര വിതരണം നടത്തി
എസ് ആർ ജി കൺവീനർ പി എം സീനത്ത് സ്കൂൾ ലീഡർ കെ ഹസീബ് നേതൃത്വം നൽകി