വയനാടിന്റെ അതിജീവനത്തിനായ്പൊന്നാനിയുടെ ഹൃദയസ്പർശംആശഷ് ക്ലബ്‌ അര ലക്ഷം രൂപയുടെ ഗൃഹോപകരണം കൈമാറി.

ponnani channel
By -
1 minute read
0
വയനാടിന്റെ അതിജീവനത്തിനായ്
പൊന്നാനിയുടെ ഹൃദയസ്പർശം
ആശഷ് ക്ലബ്‌ അര ലക്ഷം രൂപയുടെ ഗൃഹോപകരണം കൈമാറി.

 മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ വയനാടിന്റെ അതിജീവനത്തിനായി പൊന്നാനിയുടെ ഹൃദയസ്പർശം എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജനതയ്ക്കുള്ള വിഭവ സമാഹരണത്തിലേക്ക് പൊന്നാനിയിലെ യുവജന കൂട്ടായ്മയായ ആശഷ് ക്ലബ്‌ അര ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ 
പൊന്നാനി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി.ആഗസ്റ്റ് 10മുതൽ 20 വരെയാണ് വിഭവ സമാഹരണം നടക്കുന്നത്.പ്രധാനമായും ഗൃഹോപകരണങ്ങൾ ആണ് ശേഖരിക്കുന്നത്. ഈ മാസം വയനാട്ടിലെ ദുരിതബാധിതർക്ക് എത്തിച്ചു നൽകും.
മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌ എൻ.ഫസലുറഹ്മാൻ ജനറൽ സെക്രട്ടറി ഇല്യാസ് മൂസ ട്രെഷറർ ഫാറൂഖ് പുതുപൊന്നാനി, ഭാരവാഹികളായ അൻസാർ പുഴമ്പ്രം, മുഹ്സിൻ കെ എം, നിസാർ പി പി, ആശഷ് ക്ലബ് ഭാരവാഹികളായ ഇംത്യാസ് ബാവാസ്, തംജീദ് മജീദ്, സഹൽനാസ്, അൽ അമീൻ,ഹാഷിർ അബൂബക്കർ, സബീഹ്,വാസിൽ പുത്തെൻ,ഉവൈസ്, ഷാറൂൺ, അക്മൽ, ഫഹീം, മുബഷിർ, നിബ്രസ്,നദീർ,ഇൻഫാർ,ഫിധിയാൻ, നഹീൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)