മലപ്പുറം സെൻട്രൽ സഹോദയ സി ബി എസ് ഇ ജില്ലാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു.

ponnani channel
By -
0
തിരൂർ 
2024-25 അധ്യയന വർഷത്തെ 
 മലപ്പുറം സെൻട്രൽ സഹോദയ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവ സ്വാഗതസംഘ രൂപീകരണയോഗം തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വച്ച് നടന്നു.മലപ്പുറം സെൻട്രൽ സഹോദയ ഭാരവാഹികൾ, സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രതിനിധികൾ,തിരൂർ എം ഇ എസ് സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ,അധ്യാപക അനധ്യാപക പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  
 കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സഹോദയാ ഭാരവാഹികൾ, മലപ്പുറം ജില്ലാ സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ, തിരൂർ എം ഇ എസ് സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, രക്ഷാകർതൃ സമിതി അംഗങ്ങൾ മറ്റ് അഭ്യുദയകാംക്ഷികൾ അധ്യാപക അനധ്യാപകർ എന്നിവർ ഉൾപ്പെടുന്ന 25 സബ് കമ്മിറ്റികൾ അടങ്ങിയ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സപ്തംബർ 27, 28,29 തീയതികളിലായി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വച്ച് ജില്ലാ കലോത്സവം നടത്താൻ തീരുമാനിച്ചു. 75 സി ബി എസ് ഇ സ്കൂളുകളിൽ നിന്നായി 3000ത്തിലധികം വിദ്യാർത്ഥികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കുന്നതായിരിക്കും. സ്വാഗതസംഘം ചെയർമാനായി എം ഇ എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫിയെ തിരഞ്ഞെടുത്തു.അൻവർ സാദത്ത് കള്ളിയത്ത് (വർക്കിംഗ് ചെയർമാൻ ), ജലീൽ കൈനീക്കര, അബ്ദുൽ ഖാദർ ഷെരീഫ് (വൈസ് ചെയർമാൻ), സലാം പി ലില്ലിസ് (ഫിനാൻസ്) എന്നിവരെ മറ്റു ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തിൽ സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, എം ഇ എസ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി,സഹോദയ ഭാരവാഹികളായ നൗഫൽ പുത്തൻ പീടിയേക്കൽ, ഡോക്ടർ ജംഷീർ നഹ, അനീഷ് കുമാർ,റഫീഖ് മുഹമ്മദ് , ഷിജുവർക്കി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ബെന്നി പി ടി നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)