മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ponnani channel
By -
0 minute read
0
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങളായ MDMAയും കഞ്ചാവും വില്പന നടത്തുന്നതിനിടെ കാവഞ്ചേരി സ്വദേശി കൈപ്പാടത്ത് അറോട്ടിൽ നൗഫൽ(27)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മംഗലം കാവഞ്ചേരി ഭാഗത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങൾക്ക് വില്പന നടത്താൻ ശ്രമിക്കവെയാണ് ഒരു ഗ്രാം MDMAയും 450 ഗ്രാം കഞ്ചാവുമായി ഇയാൾ പോലീസിന്റെ പിടിയിലായത്. മുൻപും മയക്കുമരുന്ന് കടത്തു കേസിൽ പ്രതി പിടിയിൽ ആയിട്ടുള്ളതാണ്. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കെ.ജെ ജിനേഷ് എസ്.ഐ സുജിത് ആർ.പി സി.പി.ഓ മാരായ ഉണ്ണിക്കുട്ടൻ,അരുൺ,ഉദയൻ, ധനീഷ് കുമാർ, സതീഷ്, വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)