പൊന്നാനി : 2024 ആഗസ്റ്റ് 22 വ്യാഴാഴ്ച തവനൂർ കാർഷിക കോളേജ് ഗ്രൗണ്ടിൽ നടന്ന പൊന്നാനി സബ്ജില്ലാ സ്കൂൾ സ്പോർട്സ് & ഗെയിംസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ...
ആവേശകരമായ ഫൈനൽ മത്സരത്തിൽ പൊന്നാനി എം.ഐ.എച്ച്. എസ്.എസ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഈ അധ്യയന വർഷത്തിൽ തുടർച്ചയായ രണ്ടാം തവണയും അണ്ടർ-17 ജൂനിയർ വിഭാഗത്തിൽ ഐ.എസ്.എസ് ചാമ്പ്യന്മാരായത്...
ആദ്യ മത്സരത്തിൽ മഖ്ദൂമിയ ഇംഗ്ലീഷ് സ്കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജി.എച്ച്.എസ്.എസ് പാലപ്പെട്ടിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു...
സെമി ഫൈനൽ പോരാട്ടത്തിൽ പൊന്നാനി എ.വി.എച്ച്.എസ്.എസ്സിനെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഫൈനലിൽ പ്രവേശിച്ചത്...
നേരത്തെ എടപ്പാൾ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 ജൂനിയർ വിഭാഗത്തിലും പൊന്നാനി ഐ.എസ്.എസ്സായിരുന്നു സബ്ജില്ലാ ചാമ്പ്യന്മാർ.