ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതിക്ക് കീഴില്‍ മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങുന്നതിനുള്ള പരിശാലന പരിപാടിക്ക് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ തുടക്കമായി. ജില്ല വ്യവസായ കേന്ദ്രവും, കേരള സംരംഭകത്വ വികസന സ്ഥാപനവും, ആക്‌സസ് മലപ്പുറവും ചേര്‍ന്നാണ് നാല് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ വി .ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ആക്‌സിസ് മലപ്പുറം സെക്രട്ടറി കെ.അബ്ദുല്‍ നാസര്‍, ലീഡ് ബാങ്ക് മാനേജര്‍ എം.എ. ടിറ്റന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*ിന്നശേഷിക്കാര്‍ക്കുള്ള സംരംഭകത്വ പരിശീലന ക്യാമ്പിന് തുടക്കമായി
By -
8/06/2024 04:44:00 AM0 minute read
0
Tags: