പൊന്നാനി: പൊന്നാനി നഗരസഭയിൽ ബഡ്‌സ് വാരാഘോഷ പരിപാടികൾക്ക് തുടക്കമായി.പൊന്നാനി നഗരസഭ , കുടുംബശ്രീ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റർ എന്നിവ സംയുക്തമായാണ് ബഡ്‌സ് വാരാഘോഷം നടത്തുന്നത്. ആഗസ്റ്റ്12 ന് ആരംഭിച്ച വാരാഘോഷ പരിപാടികൾ 16 വരെ നീണ്ടുനിൽക്കും. ഇതിൻ്റെ ഭാഗമായി ബഡ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് കുട നിര്‍മ്മാണത്തിലൂടെ ലഭിച്ച തുകയുടെ ലാഭ വിഹിതം വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ കൈമാറി. പൊതു ഇടങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഫീസ് സന്ദർശിച്ചു. വാരാഘോഷ പരിപാടി പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷനായ ചടങ്ങിൽ നഗരസഭ സെക്രട്ടറി എസ്. സജിറൂൺ, സി.ഡി.എസ് പ്രസിഡൻ്റ് എം. ധന്യ, പി.ടി.എ പ്രസിഡൻ്റ് റഷീദ് മർവ്വ, കൗൺസിലർ ഷാഫി,
അധ്യാപിക ജസീല , രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു