ഹജ്ജ് തീർത്ഥാടനം കൂടുതൽ കാര്യക്ഷമമാക്കും -മുഹമ്മദ് ഖാസിം കോയ

ponnani channel
By -
0
ചങ്ങരംകുളം: ഹജ്ജ് തീർത്ഥാടനം കൂടുതൽ കാര്യക്ഷ മമാക്കുമെന്ന് കേര ള ഹ ജ്ജ് കമ്മിറ്റി മെമ്പർ കെ.എം മു ഹമ്മദ് കാസിംകോ യ പറഞ്ഞു.
പരാതികളില്ലാത്ത വിധം ഈ വർഷത്തെ ഹജ്ജ് യാത്ര നിർവ്വഹിക്കാനായതിൽ ഹാജിമാർ സംതൃപ്തരായിരുന്നുവെന്നും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളൊരുക്കാൻ പദ്ധതി തയ്യാറാക്കുകയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി , തവനൂർ മണ്ഡലങ്ങളിൽ നിന്നും ഗവ: സർവ്വീസിൽ വിശുദ്ധ ഹജ്ജ് യാത്രക്കൊരുങ്ങുന്നവർക്കു വേണ്ടി പന്താവൂർ ഇർശാദിൽ ആരംഭിച്ച ഹജ്ജ് ഹെൽപ് ഡസ്ക് ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. ഇർശാദ് പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശ്ശേരി, അബ്ദുൽ ബാരി സിദ്ധീഖി, ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി ,ടി.സി അബ്ദുറഹ്മാൻ , ഷാഹുൽ ഹമീദ് മൗലവി , ഹജ്ജ് ട്രൈനർ കെ.എം അലി മുഹമ്മദ് പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)