തിരൂർ ഗേൾസ് ഹൈസ്കൂൾ വിദ്യഭ്യാസ മന്ത്രി സന്ദർശിക്കും കുറുക്കോളി മൊയ്തീൻ എം.എൽ.എ

ponnani channel
By -
0 minute read
0
: തിരൂർ നിയോജക മണ്ഡലത്തിലെ ബി.പി അങ്ങാടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്ഥിതി ഗതികൾ സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ മന്ത്രിയുമായി പ്രത്യേക കൂടി കാഴ്ച്ച നടത്തി. സ്ക്കുളിൻ്റെ പരിമിതികൾ എം.എൽ.എ മന്ത്രിയുമായി ചർച്ച ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് പി.ടി.എ കമ്മറ്റി കെട്ടിടങ്ങൾ പരിഷ്കരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചെന്ന വിവരം എം.എൽ.എ മന്ത്രിയെ അറിയിച്ചു. സ്ക്കൂളിൻ്റെ സ്ഥല പരിമിതി പരിഹരിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്ക്കൂൾ സന്ദർശിക്കുമെന്നും മന്ത്രി ചർച്ചയിൽ എം.എൽ.എ ക്ക് ഉറപ്പു നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)