മയക്കുമരുന്ന് കടത്ത്- അടിപിടി കേസ്സുകളിലെ പ്രതിയായ തിരൂർ ബി.പി. അങ്ങാടി സ്വദേശി പൂക്കയിൽ വീട്ടിൽ ഷെബിൻ (25)നെ കാപ്പ നിയമം ചുമത്തി നാടുകടത്തി. വയനാട് , മലപ്പുറം ജില്ലകളിൽ MDMA വിൽപ്പനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഷെബിൻ ഉൾപ്പെട്ടിട്ടുണ്ട് .അവസാനമായി MDMA യുമായി തിരൂർ പോലീസ് പിടിയിലായ ഷെബിൻ രണ്ട് മാസം മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങുന്നത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ശ്രീ. ശശിധരൻ. എസ്. IPS ന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറൽ ശ്രീമതി. എസ്. അജിതാ ബീഗം IPS ആണ് ഉത്തരവിറക്കിയത്. ആറ് മാസ കാലത്തേക്കാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.
മയക്കുമരുന്ന് കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.
By -
8/15/2024 06:26:00 AM1 minute read
0
Tags: