മലപ്പുറം എഫ്.സിസ്നേഹ സംഗമവുംആദരവും സംഘടിപ്പിച്ചു.

ponnani channel
By -
0

മലപ്പുറം: മലപ്പുറത്തെ
മാധ്യമ പ്രവർത്തകർക്കും ടീമിന്റെ ഔദ്യോ​ഗിക ആരാധക സംഘത്തിനും സ്നേഹ സംഗമം ഒരുക്കി സൂപ്പർ ലീ​ഗ് കേരളയിൽ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന ഫുട്ബോൾ ക്ലബായ മലപ്പുറം എഫ് സി. 

പൂക്കോട്ടൂർ ഡലിഷ്യ
കൺവൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് വി.പി.അനിൽ അധ്യക്ഷത വഹിച്ചു.

മലപ്പുറം എഫ്. സി ക്ലബ് മാനേജിംഗ് ഡയരക്ടർ
ഡോ. സി. അൻവർ അമീൻ മുഖ്യപ്രഭാഷണം നടത്തി

ടീമിന്റെ ലോഞ്ചിങ്
ചടങ്ങിന് ഇരച്ചെത്തിയ
ജനങ്ങളാണ്
മലപ്പുറം എഫ്.സിയുടെ
കരുത്തെന്ന് അദ്ദേഹം
പറഞ്ഞു.
ചടങ്ങിൽ പതിറ്റാണ്ടുകൾക്ക് ശേഷം മലപ്പുറത്തു നിന്നും പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ
ടീം പ്രമോട്ടറും ദുബായിലെ പ്രമുഖ വ്യവസായിയുമായ എ.പി. ഷംസുദ്ധിൻ ബിൻ മൊഹിയുദ്ധിൻ
ഉപഹാരം നൽകി ആദരിച്ചു.

മലപ്പുറത്തെ മുഴുവൻ മാധ്യമ പ്രവർത്തക്കർക്കുമുള്ള
ടീം ജഴ്സിയുടെ വിതരണം ക്ലബ് പ്രമോട്ടർ ആഷിക്ക് കൈനിക്കര നിർവഹിച്ചു.

മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എസ്. മഹേഷ് കുമാർ, 
മുൻ ജില്ലാ പോലിസ് മേധാവി
യു അബ്ദുൽ കരീം ഐ.പി. എസ്
ടീം പ്രമോട്ടർമാരായ
ജംഷീദ് പി ലില്ലി,
വി.പി. ലത്തിഫ്
നിലാമ്പ്ര ബേബി
മിഡിയ കോ-ഡിനേറ്റർ
മുജീബ് താനാളൂർ
എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

മലപ്പുറം എഫ്..സി
നടത്തിയ സ്നേഹ സംഗമത്തിൽ
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന
ജനറൽ സെക്രട്ടറി
സുരേഷ് എടപ്പാളിനെ
എ.പി. ഷംസുദ്ധീൻ ബിൻ മൊഹിയുദ്ധീൻ, ദുബൈ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)