വയനാട് ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട കൂട്ടത്തില്‍ തങ്കളുടെ പ്രിയ വിദ്യാലയങ്ങള്‍ കൂടി നഷ്ടപ്പെട്ട മക്കള്‍ക്ക് മലപ്പുറം ജില്ലയിലെ തീരദേശ വിദ്യാലയമായ പുറത്തൂര്‍ ഗവ. യൂ പി സ്കൂളിന്റെ കൈത്താങ്ങ്.

ponnani channel
By -
0
വയനാട് ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട കൂട്ടത്തില്‍ തങ്കളുടെ പ്രിയ വിദ്യാലയങ്ങള്‍ കൂടി നഷ്ടപ്പെട്ട മക്കള്‍ക്ക് മലപ്പുറം ജില്ലയിലെ തീരദേശ വിദ്യാലയമായ പുറത്തൂര്‍ ഗവ. യൂ പി സ്കൂളിന്റെ കൈത്താങ്ങ്.....

   വയനാട് വെള്ളാര്‍മല ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ 4 ബി ക്ലാസിലെ ലിഡിയ ടീച്ചറും കുട്ടികളും‍ ഇനി പുറത്തൂര്‍ ഗവ. യൂ പി സ്കൂള്‍ ഫര്‍ണിച്ചറുകള്‍ നല്‍കി ഒരുക്കിയ ക്ലാസ് റൂമിലിരുന്നു പഠിക്കും. മുണ്ടക്കൈ ജി.എല്‍ പി സ്കൂളിലേയും വെള്ളാര്‍മല ജി.വി എച്ച എസ് എസിലേയും കുട്ടികള്‍ക്ക്, മേപ്പാടി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ സൗകര്യമൗരുക്കിയാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ നൊമ്പരങ്ങളുമായെത്തിയ കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പു ഒരുക്കിയ പുനപ്രവേശനോത്സവത്തോടെ വീണ്ടും വിദ്യാലയമുറ്റത്തെത്തി......

 പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പു മന്ത്രി ഓ ആര്‍ കേളു അധ്യക്ഷത വഹിച്ചു. വനം വന്യജീവി വകുപ്പു മന്ത്രി ഏ.കെ ശശീന്ദ്രന്‍, എംഎല്‍മാര്‍, ത്രിതല പഞ്ചായത്ത് പര്തിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രവേശനോത്സവ ചടങ്ങില്‍ പുറത്തൂര്‍ ഗവ യു പി സ്കൂള്‍ പ്രതിനിധികള്‍ ഫര്‍ണിച്ചറുകള്‍ ‍ കൈമാറി.....

  കേരളത്തിലെ മികച്ച വിദ്യാലയത്തിനുളള ഹരിത വിദ്യാലയം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍തങ്ങളുടെ മോഹങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കുന്നതിനായി ‍ ഒരുക്കൂട്ടിയ പണക്കിഴികളും രക്ഷിതാക്കളുടെ സഹായവും ചേര്‍‍ത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം നല്‍കിയാണ് ഒരു ക്ലാസ് റൂമിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കിയത്. പുറത്തൂര്‍ ഗവ. യൂ പി സ്കൂള്‍ വെല്‍ഫയര്‍കമ്മറ്റി ചെയര്‍മാന്‍ സി.പി കുഞ്ഞിമൂസ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുമായി ബന്ധപ്പെട്ടു സ്കൂളിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് ഫര്‍ണിച്ചറുകള്‍ നല്‍കാന്‍ തീരുമാനിച്ചത്......

സ്കൂള്‍ പ്രധാനധ്യാപകന്‍ ഏ.വി ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് രജീഷ് പി.പി, എസ്.എം.സി ചെയര്‍മാന്‍ സലാം പുറത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്ന സംഘം പുതിയ വിദ്യാലയവും തകര്‍ന്ന വിദ്യാലയങ്ങളും ദുരന്ത പ്രദേശങ്ങളും സന്ദര്‍ശിച്ചു.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)