കേരള മുസ്‌ലിം ജമാഅത്ത് മീലാദ് സന്ദേശ റാലികൾക്ക് തുടക്കമായി

ponnani channel
By -
0
എടപ്പാൾ: പൗരന്മാരുടെ ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കപ്പെടണമെന്ന മാനവിക ദർശനം പ്രഖ്യാപിക്കുകയും പ്രായോഗികതലത്തിൽ നടപ്പിലാക്കുകയും ചെയ്ത മാതൃകാ മഹാമനീഷി മുഹമ്മദ് നബി (സ)യുടെ ചരിത്ര സാക്ഷ്യം ഉണർത്തി കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ സന്ദേശ റാലികൾക്ക് എടപ്പാളിൽ തുടക്കമായി..

 എസ് ഐ കെ തങ്ങൾ മൂതൂരിന്റെ പ്രാർത്ഥനയോടെ നടന്ന സന്ദേശ റാലിയുടെ സമാപനം അബൂബക്കർ ബാഖവി അധ്യക്ഷത വഹിച്ചു. സിദ്ധീഖ് മൗലവി അയിലക്കട് ഉദ്ഘാടനം ചെയ്തു.സി വി അബ്ദുൽ ജലീൽ അഹ്സനി , ടി പി മുഹമ്മദലി മുസ്‌ലിയാർ, പി പി നൗഫൽ സഅദി ,ഉമറുൽ ഫാറൂഖ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. 

റാലിക്ക് സർക്കിൾ ഭാരവാഹികളായ അബ്ദുറഷീദ് അൽ-ഖാസിമി , അഹമദ് ബാഖവി 'എം വി കാദർ അനസ് മാണൂർ , ഹുസൈൻ എടപ്പാൾ നേതൃത്വം നൽകി മുസ്തഫ ശുകപുരം സ്വാഗതവും അലിമോൻ എരുവപ്ര നന്ദിയും പറഞ്ഞു.നന്നംമുക്ക് , ആലങ്കോട് ,കാലടി സർക്കിൾ റാലികൾ യഥാക്രമം ചിറവല്ലൂർ,ചങ്ങരംകുളം,തങ്ങൾ പടി എന്നിവിടങ്ങളിൽ ഇന്ന് നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)